Saturday, 21 January 2012

അവരെന്‍റെ കൂട്ടുകാരാണ്..

ഞാന്‍ കാണുന്ന സ്വപ്നങളിലെല്ലാം അവരുണ്ടായിരുന്നു
കരണം എനിക്ക് സ്വപ്നങള്‍ സമ്മാനിച്ചത് അവരാണ്
ഞാന്‍ ചിരിച്ചത് അവര്‍ക്കുവേണ്ടിയായിരുന്നു
കാരണം എന്നെ ചിരിപ്പിച്ചത് അവരാണ്
ഞാന്‍ എഴുതിയ കവിതകള്‍ അവരെക്കുറഇച്ചുള്ളതായിരുന്നു
കാരണം എന്നില്‍ കവിതകളുണര്‍ത്തിയത് അവരാണ്
ഞാന്‍ മധ്യപിച്ചത് അവര്‍ക്കുവേണ്ടിയാണ്
കാരണം എനിക്ക് മധ്യം വിളംബിയത് അവരായിരുന്നു
എന്‍റെ യാത്രകള്‍ അവര്‍ക്കുവേണ്ടിയുള്ളതായിരുന്നു
കാരണം ഞാന്‍ യാത്ര ചെയ്തത് അവരുടെ കാല്‍പാദങളാലായിരുന്നു
ഞാന്‍ സ്നേഹിച്ചത് അവരെ മാത്രമയിരുന്നു
കാരണം സ്നേഹമെന്തെന്ന് എന്നെ പടിപ്പിച്ചത് അവരാണ്
എന്‍റെ ഹ്രിദയമിടിപ്പുകള്‍ അവര്‍ക്കുവേണ്ടിയായിരുന്നു
കാരണം എന്‍റെ ഹൃദയം അവരായിരുന്നു
ഞാന്‍ ജീവിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്
കാരണം എനിക്ക് ജീവിതം തിരിച്ചു തന്നത് അവരാണ്
ഞാനെന്നെത്തന്നെ അവര്‍ക്കു സമര്‍പ്പിക്കുന്നു
കാരണം അവരെന്‍റെ കൂട്ടുകാരാണ്

2 comments: