Sunday, 29 January 2012

ക്യാംബസ്


ഹൃദയത്തിന് ഇടനാഴിയിലൂടെ ഞാന്‍ നടക്കുമ്ബൊള്‍
സിനിമയില് മാത്രം കണ്ടൊരു നിറമാര്‍ന്ന ക്യാമ്ബസിന്‍
സ്വപ്ന വര്‍ണങളെന്‍ മനസ്സില്‍ നിറഞു നിന്നു

കൂട്ടുകാരൊന്നിച്ചു കാണിച്ചിടുന്നൊരു വികൃതിത്തരങളോര്‍ത്തുഞാന്‍ ചിരിച്ചു ചോരയില്‍ മുക്കിയ ചെങ്കൊടിയേന്തുവാന്‍
ചോര തുടിക്കുമെന്‍ െെകകള്‍വിറച്ചു

ഹൃദയത്തെ പുല്‍കില്‍ടും പ്രണയിനിയോടൊത്താലിന്‍ ചുവട്ടിലിരുന്നൊരു
കിന്നാരം പറയുന്ന പ്രണയത്തിന്‍ സുദിനങളോര്‍ത്തെന്‍ മനം കുളിര്‍ത്തു
ആ ക്യാഠബസില്‍ പാറിപ്പറന്നിടുഠ സുന്ദരനാം പക്ഷിയാവാന്‍ ഞാന്‍ മൊഹിച്ചു

എങനെയേറെ മോഹങളാലെന്‍ ഉള്ളം തുടിക്കുംബോള്‍
അറിയാതെന്‍ കണ്ണുകളാര്‍ദ്രമായി

Sunday, 22 January 2012

നന്ദി പ്രിയതോഴരേ..

പിന്ച്ചു ബാല്യം വിട്ടകന്നീടുന്നൊരുനാളൊന്നായ് ചേര്‍ന്നവര്‍
എങ്കിലും ബാല്യത്തിന്നാനന്തം ഒന്നായ് അറിഞവര്‍

കള്ള കൗമാര കുടിലതകളൊന്നായ് നുണഞവര്‍
പൊട്ടിപ്പൊരിയും വെയിലത്ത് കുത്തിത്തിരിയും പന്തിനായ്
 വിയര്‍ത്തു കളിച്ചു നാം കൂട്ടമായ്

പൊട്ടിത്തെറിക്കും യൗവ്വനം കത്തിപ്പടരുമാ സന്ഡ്യകള്‍
പൊട്ടാകുപ്പികള്‍ കുന്നുകൂട്ടി നാം

വിപ്ലവം കയ്കൊര്ത്തൊരാ രാത്രിയില് വിറളി പൂണ്ടൊരു
ശകടത്തിന് ചക്രങള്‍ക്കിടയിലെന് ജീവന് പിടച്ചിടുംബൊള്‍

 ചുടുരക്തം വാര്ന്നു മരണത്തെ മുന്നില് കണ്‍ദ്പ്പൊള്‍
പുതുരക്തമേകിയെന്‍ ജീവനെ കാത്തവര്

വയ്കല്ലൃമാമന്തകാരമെന്നെ പുണര്‍ന്നപ്പോള്‍
സാന്ത്വനത്തിന്‍ കയ്ത്തിരിനാളമെന്‍ നേര്‍ക്കുനീട്ടിയെന്‍
ജീവനില്‍ നറുവെട്ടമേകിയോര്‍

ശയ്യാലവമ്ബനായ് കിടന്നൊരെന്‍ നേര്‍ക്കു നീട്ടിയൊരാ
കയ്കലില്‍ പിടിച്ചുയര്ന്നു ഞാനീലോകത്തിന്‍ നെറുകയില് തൊട്ടു

വേതാളത്തെ ചുമക്കും വിക്രമാതിഥ്യനെന്നപ്പോലെന്നേയും
പേറിയീ ഉലകില്‍ കറങിയോര്‍

നഷ്ടബോദത്തിന്‍ കരിനിഴലെന്നില്‍ നിന്നുമകററിയ പ്രിയ തോഴരേ
നിസ്വാര്‍ത സൗഹൃദത്തിനിടയില്‍ നന്ദിവാക്കുകള്‍ക്കെന്തുവില

എന്കിലുമെന്‍ ഹൃദയത്തിന്നുള്ളരകള്‍ തുരന്നു ഞാന്‍ ചൊല്ലുന്നു
നന്ദി.. നന്ദി.. നന്ദി പ്രിയതോഴരേ...

Saturday, 21 January 2012

അവരെന്‍റെ കൂട്ടുകാരാണ്..

ഞാന്‍ കാണുന്ന സ്വപ്നങളിലെല്ലാം അവരുണ്ടായിരുന്നു
കരണം എനിക്ക് സ്വപ്നങള്‍ സമ്മാനിച്ചത് അവരാണ്
ഞാന്‍ ചിരിച്ചത് അവര്‍ക്കുവേണ്ടിയായിരുന്നു
കാരണം എന്നെ ചിരിപ്പിച്ചത് അവരാണ്
ഞാന്‍ എഴുതിയ കവിതകള്‍ അവരെക്കുറഇച്ചുള്ളതായിരുന്നു
കാരണം എന്നില്‍ കവിതകളുണര്‍ത്തിയത് അവരാണ്
ഞാന്‍ മധ്യപിച്ചത് അവര്‍ക്കുവേണ്ടിയാണ്
കാരണം എനിക്ക് മധ്യം വിളംബിയത് അവരായിരുന്നു
എന്‍റെ യാത്രകള്‍ അവര്‍ക്കുവേണ്ടിയുള്ളതായിരുന്നു
കാരണം ഞാന്‍ യാത്ര ചെയ്തത് അവരുടെ കാല്‍പാദങളാലായിരുന്നു
ഞാന്‍ സ്നേഹിച്ചത് അവരെ മാത്രമയിരുന്നു
കാരണം സ്നേഹമെന്തെന്ന് എന്നെ പടിപ്പിച്ചത് അവരാണ്
എന്‍റെ ഹ്രിദയമിടിപ്പുകള്‍ അവര്‍ക്കുവേണ്ടിയായിരുന്നു
കാരണം എന്‍റെ ഹൃദയം അവരായിരുന്നു
ഞാന്‍ ജീവിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്
കാരണം എനിക്ക് ജീവിതം തിരിച്ചു തന്നത് അവരാണ്
ഞാനെന്നെത്തന്നെ അവര്‍ക്കു സമര്‍പ്പിക്കുന്നു
കാരണം അവരെന്‍റെ കൂട്ടുകാരാണ്